23 കിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
Thursday 04 June 2026 12:51 AM IST
തിരൂർ: തിരൂര്‍ റെയില്‍വേസ്റ്റേഷനില്‍ കഞ്ചാവ് ശേഖരം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.തിരൂര്‍ എക്സൈസ് സര്‍ക്കിള്‍ വിഭാഗവും തിരൂര്‍ ആര്‍.പി.എഫും സംയുക്തമായി ഇന്നലെ രാവിലെ നടത്തിയപരിശോധനയിലാണ് 23 കിലോയിലധികം വരുന്ന കഞ്ചാവ് കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒന്നാം നമ്പർ ഫ്ളാറ്റ്ഫോമിൽ നിന്ന് കണ്ടെത്തിയത്. അന്വേഷണം ഊര്‍ജ്ജിതമാക്കിയതാതി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.എസ്.പ്രഷോബ് പറഞ്ഞു.അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെകടര്‍ കെ.എം.ബാബുരാജ്, അഭിലാഷ്, ധനേഷ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഉദ്യോഗസ്ഥരായ സബിന്‍, പ്രമോദ്, ബാബു, സജീവന്‍, സന്ദീപ്, നനദകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.