നിയന്ത്രണംവിട്ട ജീപ്പ് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി

Tuesday 19 May 2026 2:00 AM IST
അപകടത്തിൽപ്പെട്ട വാഹനം

കോന്നി: മുൻ എം.എൽ.എ എ.കെ മണി സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി. തിങ്കളാഴ്ച പുലർച്ചെ 2.30 ന്പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ എലിയറക്കൽ ശാന്തി തീയേറ്ററിന് മുൻപിലായിരുന്നു അപകടം. കോന്നി എലിയറയ്ക്കൽ ദേവികുളം മൂന്നാർ ഗ്രാമ പഞ്ചായത്തിന്റെ ബൊലേറോ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. കെ.മണി, മൂന്നാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എസ്. വിജയകുമാർ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജാ റാം, ഡ്രൈവർ എന്നിവർക്ക് പരുക്കേറ്റു. ഇവരെ കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞതിനെത്തുടർന്ന് പ്രദേശത്ത് വൈദ്യുതി തടസം ഉണ്ടായി.