SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

'ഗുൽമോഹർ' സംഘടിപ്പിച്ചു

photo
നന്മണ്ട എ.യു.പി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം ഗുൽമോഹർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിനിഷ ഷൈജു ഉദ്ഘാടനം ചെയ്യുന്നു

നന്മണ്ട: നന്മണ്ട എ.യു.പി സ്‌കൂളിലെ വിവിധ ബാച്ചുകളുടെ അപൂർവമായ കൂടിച്ചേരൽ 'ഗുൽമോഹർ' എന്ന പേരിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിനിഷ ഷൈജു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും പൂർവ വിദ്യാത്ഥിയുമായ വാലത്ത് പ്രേമലത അദ്ധ്യക്ഷത വഹിച്ചു. കവി പി.കെ ഗോപി മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് പ്രനിൽലാൽ പി.ഡി, അദ്ധ്യാപിക രേഖ പി.എൻ എന്നിവർ പ്രസംഗിച്ചു. 'പൂവാകത്തണലിൽ' എന്ന പേരിൽ നടന്ന ഗുരുവന്ദനത്തിൽ ആദ്യകാല അദ്ധ്യാപകർ ആദരം ഏറ്റുവാങ്ങി.

സംഘാടക സമിതി കൺവീനർ എം.എസ്. ദിലീപ് സ്വാഗതവും സതീഷ് കുമാർ.പി. നന്ദിയും പറഞ്ഞു. വൈകിട്ട്'ഓർമ്മകളേ കൈവള ചാർത്തി എന്ന ഗാനവിരുന്നും ഒരുക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL