താത്കാലിക നിയമനം

Wednesday 20 May 2026 12:37 AM IST

പത്തനംതിട്ട : ഓതറ കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ, പാലിയേറ്റീവ് ആംബുലൻസ് ഡ്രൈവർ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഡാറ്റ എൻട്രി ഓപ്പറേറ്റർ പ്ലസ് ടു, പി.ഡി.സി, തത്തുല്യ കോഴ്സ് പാസായവരാകണം. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ആറ് മാസത്തെ ഡാറ്റ ഓപ്പറേറ്റർ കോഴ്സ്, ഡി.സി.എ പാസാകണം. പാലിയേറ്റീവ് ആംബുലൻസ് ഡ്രൈവർ എസ്.എസ്.എൽ.സി, ഹെവി ലൈസൻസ്, മൂന്ന് വർഷത്തെ സേവന പരിചയം, ബാഡ്ജ് എന്നിവ വേണം. 18 മുതൽ 40വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഇരവിപേരൂർ പഞ്ചായത്തിൽ ഉള്ളവർക്ക് മുൻഗണന. അപേക്ഷയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഓതറ ആശുപത്രി ഓഫീസിൽ ഹാജരാകണം. അപേക്ഷിക്കേണ്ട അവസാന തീയതി 23. ഫോൺ. 9400230828.