മാർച്ചും ധർണയും
Wednesday 20 May 2026 12:38 AM IST
റാന്നി : പെട്രോൾ - ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് സി പി എം നേതൃത്വത്തിൽ റാന്നി പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ജില്ലാസെക്രട്ടറിയറ്റംഗം പി.ആർ.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അഡ്വ.കെ.പി.സുഭാഷ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം കോമളം അനിരുദ്ധൻ , റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ , കെ.കെ.സുരേന്ദ്രൻ , ജിതിൻ രാജ്, നിസാംകുട്ടി, എം.ആർ.വത്സകുമാർ, എ.ആർ.വിക്രമൻ , എസ്.ആർ.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.