ബാലവേദി വിജ്ഞാനക്യാമ്പ്
Wednesday 20 May 2026 12:49 AM IST
പത്തനംതിട്ട : ബാലവേദിയുടെ അവധിക്കാല വിനോദ വിജ്ഞാനക്യാമ്പ് സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ.ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. ആദിശ്രേയസ് അദ്ധ്യക്ഷതവഹിച്ചു. റെജി മലയാലപ്പുഴ, വി.കെ.ബാബുരാജ് എന്നിവർ ക്ലാസുകളെടുത്തു. പത്താംക്ലാസിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും കലാകായിക മത്സരങ്ങളിൽ മികവ് തെളിയിച്ചവരെയും അനുമോദിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് വി.കെ.പുരുഷോത്തമൻപിള്ള, ബാലവേദി രക്ഷാധികാരി ബി.ഹരിദാസ്, സുഹാസ് എം.ഹനീഫ്, നഗരസഭാ കൗൺസിലർ മഞ്ജു പ്രദീപ്, സി.സി.ഗോപാലകൃഷ്ണൻ, അക്ഷയദാസ്, സനില സുനിൽ എന്നിവർ പ്രസംഗിച്ചു. ബാലവേദിയുടെ സെക്രട്ടറിയായി അക്ഷയദാസിനെയും പ്രസിഡന്റായി റയാൻ ടി.നിവിലിനെയും തിരഞ്ഞെടുത്തു.