ധനുവിദ്യ പദ്ധതി
Wednesday 20 May 2026 3:56 AM IST
പാലോട്: ധനു നെടുമങ്ങാട് വിഭാവനം ചെയ്യുന്ന ധനുവിദ്യ പദ്ധതിയുടെ ഭാഗമായി പേരയം ഗവ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പേരയം ജയൻ വിതരണോദ്ഘാടനം നിർവഹിച്ചു.സ്കൂൾ പ്രധാന അദ്ധ്യാപിക മഞ്ജുഷ അദ്ധ്യക്ഷയായി.ധനു ചെയർമാൻ അഡ്വ.ജയകുമാർ തീർത്ഥം സ്വാഗതവും എസ്.എം.സി ചെയർമാൻ ബാബുരാജ്,അദ്ധ്യാപകരായ ഹരികൃഷ്‌ണ കിഷോർ,വിനി കമൽ,അനില തുടങ്ങിയവർ പങ്കെടുത്തു.ധനു ചെയർമാൻ അഡ്വ.ജയകുമാർ തീർത്ഥം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ലക്ഷ്മി.ബി നന്ദിയും പറഞ്ഞു.