വായനക്കളരി സമാപനം
Wednesday 20 May 2026 4:57 AM IST
കല്ലമ്പലം: ഡീസന്റ്മുക്ക് ഇ.എം.എസ് സ്‌മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന വായനക്കളരിയുടെ സമാപനോദ്ഘാടനം ഡീസന്റ്മുക്ക് കെ.സി.എം.എൽ.പി.എസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി നിർവഹിച്ചു. ഗ്രന്ഥശാല രക്ഷാധികാരി ജലാൽ അദ്ധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി നൗഷാദ് സ്വാഗതവും ബാലവേദി പ്രസിഡന്റ് ബാസിത് നന്ദിയും പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി.എസ്.സുനിൽ മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാല എക്‌സിക്യൂട്ടീവ് അംഗം വിജിൻ സംസാരിച്ചു.