സൈലന്റ് വാലി നാടകം

Thursday 04 June 2026 1:59 AM IST

തിരുവനന്തപുരം: കാര്യവട്ടം ശ്രീകണ്ഠൻനായർ രചിച്ച 'സൈലന്റ് വാലി' നാടകം 50ന്റെ നിറവിൽ. ഹംസധ്വനി കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഒന്നാംവാർഷികത്തിൽ നാടകം പാരായണം ചെയ്ത് പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ അങ്കണത്തിൽ അവതരിപ്പിച്ചു. അവതരണവും വാർഷികവും ഡോ.രാജവാര്യർ ഉദ്ഘാടനംചെയ്തു.

മണക്കാട് പത്മനാഭൻ,പേയാട് വിനയൻ,വസന്തഎസ്.പിള്ള,ആശകിഷോർ,ഗീതാനന്ദൻ നാരായൺ,ശോഭന തിരുമല,ഝായാറാണി,ബീന കെ.ഐ,കാര്യവട്ടം ശ്രീകണ്ഠൻ നായർ എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നിയന്ത്രണം കുടവനാട് സുരേന്ദ്രനും സാങ്കേതികസഹായം അനിൽ നെടുങ്ങോടും നിർവഹിച്ചു.