കഞ്ചാവും എം.ഡി.എം.എയും വിൽക്കാൻ ശ്രമിച്ചയാൾ പിടിയിൽ

Thursday 04 June 2026 1:26 AM IST

തിരുവനന്തപുരം: കഞ്ചാവും എം.ഡി.എം.എയും വിൽക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി.500 ഗ്രാം ഓളം കഞ്ചാവും 4.5 ഗ്രാം ഓളം എം.ഡി.എം.എയും കൈവശം വയ്ക്കുകയും വിൽക്കാൻ ശ്രമിക്കുകയും ചെയ്തയാളാണ് പൊലീസ് പിടികൂടിയത്. കാലടി തിട്ടമത്ത് വീട്ടിൽ വിജയകുമാർ.എമ്മിനെയാണ് (43) സിറ്റി പൊലീസ് പിടികൂടിയത്.സിറ്റി പൊലീസ് കമ്മിഷണർ കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും നേമം പൊലീസും ചേർന്ന് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ തെരച്ചിലിന്റെ ഫലമായാണ് നേമത്ത് നിന്ന് പ്രതിയെ പിടികൂടിയത്.വിജയകുമാർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.