സൈക്കോളജിസ്റ്റ് അപേക്ഷ ക്ഷണിച്ചു

Friday 22 May 2026 12:00 AM IST

കൊടുങ്ങല്ലൂർ: 'ജീവനി മെന്റൽ വെൽബീയിംഗ് പ്രോഗ്രാം' പദ്ധതിയുടെ ഭാഗമായി പുല്ലൂറ്റ് കെ.കെ.ടി.എം. ഗവൺമെന്റ് കോളേജിലും ഇതിന് കീഴിൽ വരുന്ന മറ്റ് എയ്ഡഡ് കോളേജുകളിലുമായി സൈക്കോളജിസ്റ്റുകളെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. 2026-27 അധ്യയന വർഷത്തേക്കാണ് നിയമനം.

റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 23. 05. 2026 രാവിലെ 10 .30 ന് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0480280 22 13, 9539469439 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.