'ഉപ്പുതിന്നവർ വെള്ളം കുടിക്കും'
Thursday 28 May 2026 12:24 AM IST
തൃശൂർ: കാലംഎത്ര പിന്നിട്ടാലും ഉപ്പു തിന്നവർ വെള്ളം കുടിക്കും എന്നതിന്റെ തെളിവാണ് പിണറായി വിജയന്റെയും വീണാ വിജയന്റെയും വീടുകളിൽ നടക്കുന്ന ഇ.ഡി റെയ്‌ഡെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. മടിയിൽ കനമുള്ളതുകൊണ്ടാണ് റെയ്ഡിനെതിരെ പാർട്ടിക്കാരെ അണിനിരത്തുന്നത്. ആരും നിയമത്തിന് അതീതരല്ലെന്ന് സി.പി.എം മനസ്സിലാക്കണം. അന്വേഷണത്തെ നേരിട്ട് മുന്നോട്ടുപോകാനുള്ള തന്റേടം പിണറായി വിജയനും കുടുംബവും കാണിക്കണം. കെെയൂക്കുകൊണ്ട് നിയമത്തെ വെല്ലുവിളിക്കാമെന്ന് സി.പി.എം കരുതേണ്ടെന്നും വി.ഉണ്ണിക്കൃഷ്ണൻ കൂട്ടിച്ചേർത്തു.