ഇടിഞ്ഞ് വിപണി
Thursday 13 March 2025 12:11 AM IST
മുംബയ്: ഓഹരി വിപണിയിൽ ഇടിവ്. ഇന്നലെ സെൻസെക്സ് 72.56 പോയിന്റ് ഇടിഞ്ഞ് 74029. 76 ലെത്തി. നിഫ്ടി 27.4 ഇടിഞ്ഞ് 22470.50 ലെത്തി. ഇൻഡസ് ഇൻഡ് ബാങ്ക് കനത്ത ഇടിവിൽ നിന്ന് 5 % തിരിച്ചുകയറി. ആഗോള വ്യാപാര അനിശ്ചിതത്വങ്ങൾക്കിടെ വിദേശനിക്ഷേപകർ വലിയ തോതിൽ പണം പിൻവലിക്കുന്നതാണ് വിപണിക്ക് സമ്മർദ്ദം വർദ്ധിപ്പിച്ചത്. ഇതിനിടെ ആഭ്യന്തര ചെറുകിട നിക്ഷേപകരും ഓഹരി വിപണിയിലേക്കുള്ള പണമൊഴുക്ക് കുറച്ചു. ഫെബ്രുവരിയിൽ ഇക്വിറ്റി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള പണമൊഴുക്കിൽ 27 ശതമാനം ഇടിവാണുണ്ടായത്.