വിലക്കുതിപ്പിൽ റബറും കുരുമുളകും

Monday 04 May 2026 12:53 AM IST

കോട്ടയം: റബർ വില കിലോയ്ക്ക് 250 രൂപ കടന്ന് മുന്നേറി. ക്രൂഡോയിൽ വില കയറ്റം സിന്തറ്റിക് റബറിന്റെ ചെലവ് ഉയർത്തിയതോടെ പ്രകൃതി ദത്ത റബറിന്റെ ഡിമാൻഡ് കൂടിയതാണ് വില റെക്കാഡിലേക്ക് ഉയർത്തിയത്. ആർ.എസ്.എസ് ഫോർ റബർ ബോർഡ് വില ഏറെക്കാലത്തിന് ശേഷം 250 രൂപയിലെത്തി. വ്യാപാരി വില 248രൂപയിലാണ് . അന്താരാഷ്ട്ര വില ബാങ്കോക്ക് 270 രൂപയായി. കാലാവസ്ഥാ വ്യതിയാനത്തിൽ തായ്ലൻഡ്, ഇന്തോനേഷ്യ ,മലേഷ്യ എന്നിവിടങ്ങളിൽ ഉത്പാദനം കുറഞ്ഞതോടെ കൈ പൊള്ളുമെന്നതിനാൽ ഇറക്കുമതി നിലച്ചു.

കനത്ത ചൂടിൽ ആഭ്യന്തര ഉത്പാദനം മന്ദഗതിയിലായി. ചരക്കുക്ഷാമം രൂക്ഷമായതോടെ 252 രൂപ വരെ നൽകി വൻകിട വ്യവസായികൾ റബർ വാങ്ങാൻ നിർബന്ധിതരായി. നിലവിലെ ട്രെൻഡിൽ വില റെക്കാഡ് പിന്നിട്ടേക്കും.

#അന്താരാഷ്ട്ര വില(കിലോ)

ചൈന -233രൂപ

ടോക്കിയോ -227 രൂപ

ബാങ്കോക്ക് - 270 രൂപ

##########

കുരുമുളക് ഉത്പാദനം കുറയുന്നു

ഉത്പാദനം കുറഞ്ഞതോടെ മസാല കമ്പനികൾക്ക് ആവശ്യത്തിന് കുരുമുളക് ലഭിക്കുന്നില്ല. ഇതോടെ വില കിലോക്ക് ആറ് രൂപ കൂടി. നികുതിയില്ലാതെ 2500 ടൺ കുരുമുളക് ശ്രീലങ്കയിൽ നിന്ന് ഇറക്കുമതി ചെയ്യാനൊരുങ്ങുകയാണ്.

##കയറ്റുമതി നിരക്ക് (ടണ്ണിന്)

ഇന്ത്യ -7500 ഡോളർ

ഇന്തോനേഷ്യ -7000 ഡോളർ

ബ്രസീൽ -6000 ഡോളർ

വിയറ്റ്നാം -6500 ഡോളർ