അഞ്ച് സുപ്രീംകോടതി ജഡ്‌ജിമാർ ചുമതലയേറ്റു

Wednesday 03 June 2026 12:42 AM IST

 രണ്ട് വനിതാ ജഡ്‌ജിമാർ

ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിമാരായി ജസ്റ്റിസ് ശീൽ നാഗു, ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ, ജസ്റ്റിസ് അരുൺ പല്ലി, അഡ്വ. വി. മോഹന എന്നിവർ ചുമതലയേറ്റു. സുപ്രീംകോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ സുപ്രീംകോടതി ജഡ്‌ജിമാരുടെ എണ്ണം 37 ആയി. അടുത്തിടെ കേന്ദ്ര സർക്കാർ സുപ്രീംകോടതി ജഡ‌്ജിമാരുടെ പരിധി 38 ആയി ഉയർത്തിയിരുന്നു. ജസ്റ്റിസ് വി.മോഹന വന്നതോടെ സുപ്രീംകോടതിയിൽ രണ്ട് വനിതാ ജഡ്‌ജുമാരായി.

ഹൈക്കോടതി ആക്ടിംഗ് ചീഫ്

ജസ്റ്റിസുമാർ

പഞ്ചാബ്-ഹരിയാന, ബോംബെ, മദ്ധ്യപ്രദേശ്, ജമ്മു കാശ്മീർ, ലഡാക്ക് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാർക്ക് സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്ന് ഇവിടങ്ങളിൽ പുതിയ ആക്ടിംഗ് ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് അശ്വനി കുമാർ മിശ്രയെയും ബോംബെ ഹൈക്കോടതിയിൽ ജസ്റ്റിസ് രവീന്ദ്ര വിത്തൽറാവു ഘുഗെയെയും മദ്ധ്യപ്രദേശിൽ ജസ്റ്റിസ് വിവേക് ​​റുസിയയെയും ജമ്മു കാശ്മീർ, ലഡാക്ക് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് കുമാറിനെയും നിയമിച്ചു.