ഡി.കെയുടെ സത്യപ്രതിജ്ഞ ഇന്ന്

Wednesday 03 June 2026 12:43 AM IST

 മന്ത്രിസഭയിൽ രണ്ട് മലയാളികൾ

ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഡി.കെ ഉൾപ്പെടെ പതിനൊന്ന് മന്ത്രിമാരും ഇന്ന് ചുമതലയേൽക്കുമെന്നാണ്വിവരം. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയും സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും മന്ത്രിസഭയിൽ ഇടംനേടും. രണ്ട് മലയാളികളും മന്ത്രിസ്ഥാനത്തെത്തും. കെ.ജെ ജോർജ്, യു.ടി ഖാദർ എന്നിവരാണ് മലയാളി മുഖങ്ങൾ. സിദ്ധരാമയ്യ സർക്കാരിൽ ഊർജ്ജ മന്ത്രിയായിരുന്ന കെ.ജെ. ജോർജ് കോട്ടയം ജില്ലയിലെ കിടങ്ങൂർ സ്വദേശിയാണ്. സിദ്ധരാമയ്യ സർക്കാരിന്റെ കാലത്ത് നിയമസഭാ സ്പീക്കറായിരുന്നു യു.ടി. ഖാദർ. കാസർകോട് ജില്ലയിലെ ഉള്ളാൽ സ്വദേശിയാണ്. മംഗളൂരു നിയമസഭ മണ്ഡലത്തിൽ നിന്നും നാലാം തവണയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

18 ന് രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷമാകും മന്ത്രിസഭാ വികസനം.