ട്വിഷ ശർമ്മയുടെ മരണം: ഗിരിബാല സിംഗും മകനും ജുഡി, കസ്റ്റഡിയിൽ
Wednesday 03 June 2026 1:09 AM IST
ഭോപ്പാൽ: മോഡലും നടിയുമായ ട്വിഷ ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർത്താവ് സമർത്ഥ് സിംഗ് ഭർതൃമാതാവ് മുൻ ജഡ്ജി കൂടിയായ ഗിരിബാല സിംഗ് എന്നിവരെ ജുഡ്ഷ്യൽ കസ്റ്റഡിയിൽ വിട്ടു. 16 വരെയാണ് ഭോപ്പാൽ കോടതി കസ്റ്റഡിയിൽ വിട്ടത്. സി.ബി.ഐയുടെ ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് തിങ്കളാഴ്ച കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതികളുടെ സി.ബി.ഐ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. ഏജൻസി കൂടുതൽ ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് കോടതി ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഭോപ്പാൽ സെൻട്രൽ ജയിലിലെ മറ്റ് തടവുകാരിൽ നിന്ന് പ്രത്യേകം മാറ്റിയാകും ഗിരിബാല സിങിനെയും സമർഥിനെയും പാർപ്പിക്കുക.