ലെഫ്റ്റനന്റ് ജനറൽ ബാലകൃഷ്ണൻ ജയൻ ദന്തൽ സർവീസസ് മേധാവി

Thursday 04 June 2026 12:11 AM IST

ന്യൂഡൽഹി: കരസേനയുടെ ദന്തൽ സർവീസസ് ഡയറക്ടർ ജനറൽ ആയി ലെഫ്റ്റനന്റ് ജനറൽ ബാലകൃഷ്ണൻ ജയൻ ചുമതലയേറ്റു. തൃശൂർ കൊങ്ങനൂർ പത്മിനി ബാലകൃഷ്ണന്റെയും പാലക്കാട് വെള്ളിനേഴി സ്വദേശി പരേതനായ പി.എം. ബാലകൃഷ്ണന്റെയും മകനാണ്.ആദ്യമായാണ് ഒരു മലയാളി ഈ പദവിയിൽ എത്തുന്നത്.

ബാംഗ്ലൂരിൽ ജനിച്ചുവളർന്ന ലെഫ്റ്റനന്റ് ജനറൽ ബാലകൃഷ്ണൻ ജയൻ 1991 ഏപ്രിലിൽ ആർമി ദന്തൽ കോർപ്സിൽ ചേർന്നു. 1998 ൽ എ.എഫ്.എം.സി. പൂനെയിൽ നിന്ന് ഓർത്തോഡോണ്ടിക്സ് ആന്റ് ഡെന്റോഫേഷ്യൽ ഓർത്തോപീഡിക്സിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കി. രാജ്യത്തുടനീളമുള്ള നിരവധി ദന്തൽ സെന്ററുകളെ കമാൻഡ് ചെയ്തിട്ടുണ്ട്. ഗഗൻയാൻ ബഹിരാകാശ പദ്ധതിക്കായി ദന്തൽ ഫിറ്റ്‌നസ് നിലവാരം വികസിപ്പിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.

ഗവേഷകനും എഴുത്തുകാരുമായ ഇദ്ദേഹം കെയർ ഡ്യൂറിംഗ് കൊവിഡ് പാൻഡെമിക്, എ മിലിട്ടറി ദന്തൽ ഹോസ്പ് കമാൻഡന്റ്സ് ഡയറി, മൈ പാക്ക് ഡയറി: ഓപ് സിന്ദൂർ തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ: അഴീക്കോട് സ്വദേശി ദീപ ജയൻ. മക്കൾ: ഐശ്വര്യ ജയൻ, അമൃത് ജയൻ