ഇടിച്ച വാഹനത്തെ അരക്കിലോമീറ്ററോളം വലിച്ചിഴച്ച് ട്രക്ക്: ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ
ഭുവനേശ്വർ: ഒഡീഷയിലെ ഭുവനേശ്വറിൽ അമിതവേഗതയിലെത്തിയ ട്രക്ക് കാറിനെ ഇടിച്ചതിന് ശേഷം അരക്കിലോ മീറ്ററോളം അതേ വേഗതയിൽ വലിച്ചിഴച്ചു. ഗാംഗുവാ ഓവർബ്രിഡ്ജിന് സമീപം ഇന്നലെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പാലത്തിൽ നിന്നുള്ള ഭീകരദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ഗാംഗുവാ ഓവർബ്രിഡ്ജിൽ പലാസുനിക്കും ഹൈ-ടെക് സ്‌ക്വയറിനും ഇടയിൽ അമിതവേഗത്തിലെത്തിയ ട്രക്ക് കാറിന്റെ പുറകുവശത്ത് ഇടിക്കുകയായിരുന്നു. അപകടമുണ്ടായിട്ടും നിർത്താതെ മുന്നോട്ട് വേഗതയിൽ പോയ ട്രക്ക് കാറിനെ അരക്കിലോമീറ്ററുകളോളം വലിച്ചിഴച്ചു കൊണ്ടുപോയി. പിന്നിൽ വന്ന യാത്രക്കാരാണ് അപകടത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. കാറിൽ യാത്ര ചെയ്തവർക്ക് ഗുരുതര പരിക്കുകളില്ലെന്നാണ് റിപ്പോർട്ട്. അപകടത്തിന് കാരണക്കാരനായ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
VIDEO | Odisha: A Hyva truck rammed into the rear of a car on Palasuni Bridge in Bhubaneswar during the intervening night of Friday and Saturday, dragging it for several metres.#OdishaNews #BhubaneswarNews (Source: Third Party) (Full video available on PTI Videos -… pic.twitter.com/oFSWDS47pD
— Press Trust of India (@PTI_News) May 30, 2026