ഗിൽ ഐ.സി.സി പ്ളേയർ ഒഫ് ദ മന്ത്

Wednesday 12 March 2025 10:41 PM IST

ദുബായ് : ഫെബ്രുവരി മാസത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പുരസ്കാരം ശുഭ്മാൻ ഗില്ലിന്.ഫെബ്രുവരിയിൽ അഞ്ച് ഏകദിനങ്ങളിൽ നിന്ന് 406 റൺസ് നേടിയ പ്രകടനമാണ് ഗില്ലിനെ പുരസ്കാരത്തിന് അർഹനാക്കിയത്.