അബുദാബിയിൽ വാടക വർദ്ധനവിന് വിലക്ക്

Thursday 04 June 2026 7:50 AM IST

ദുബായ് : യു.എ.ഇയിലെ അബുദാബിയിൽ എല്ലാ താമസ,​ വാണിജ്യ,​ വ്യാവസായിക കെട്ടിടങ്ങളുടെയും വാടക നിരക്ക് വർദ്ധിപ്പിക്കുന്നത് താത്കാലികമായി മരവിപ്പിച്ചു. പശ്ചിമേഷ്യൻ യുദ്ധവും ജീവിതച്ചെലവ് ഉയരുന്നതും കണക്കിലെടുത്താണ് അടിയന്തര ഉത്തരവ്. ഒരറിയിപ്പുണ്ടാകുംവരെ നടപടി തുടരുമെന്ന് അബുദാബി റിയൽ എസ്റ്റേറ്റ് സെന്റർ അറിയിച്ചു.