വടകര: നഗരത്തില്‍ നിരോധിത പുകയില ഉത്പന്നങ്ങൾ വില്‍ക്കുന്ന യുവാവ് പിടിയില്‍. ഒന്തംറോഡിനു സമീപം കുന്നുംപുറത്ത് മണികണ്ഠനെയാണ് (26) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. പലതവണ ഇയാളെ നിരോധിത പുകയില ഉത്പന്നങ്ങളുമായി പിടികൂടിയിട്ടുണ്ടെന്നും പിഴയടച്ച് രക്ഷപ്പെടുകയാണ് പതിവെന്നും പൊലീസ് പറഞ്ഞു. സ്‌കൂള്‍ കുട്ടികള്‍ക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കുന്നുവെന്ന് മുൻപും പരാതി ഉയർന്നിരുന്നു. കോണ്‍വെന്റ് റോഡില്‍ ഇയാളുടെ സ്റ്റേഷനറി കടയില്‍ നിന്ന് പ്രായപൂർത്തിയാകാത്ത രണ്ടുപേര്‍ക്ക് പുകയില ഉത്പന്നം വില്‍ക്കുമ്പോള്‍ പിടിയിലാവുകയായിരുന്നു. കടയിലും ഇയാളുടെ വീട്ടിലും നടത്തിയ റെയ്ഡില്‍ ആറര കിലോ പുകയില ഉത്പന്നങ്ങൾ എക്‌സൈസ് പിടിച്ചെടുത്ത് വടകര പൊലീസിന് കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |