എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
Saturday 16 May 2026 2:45 AM IST
കളമശേരി: കളമശേരി കങ്ങരപ്പടിയിൽ നടന്ന റെയ്ഡിൽ 33.15 ഗ്രാം എം. ഡി.എം.എയുമായി യുവാവ് പിടിയിൽ. കങ്ങരപ്പടി വടകോട്, ഇയ്യത് വീട്ടിൽ ഹസ്സൻ ഉമറാണ് (43) പിടിയിലായത്. കളമശേരി പൊലീസ് സ്റ്റേഷനിൽ 2025ലെ എം.ഡി.എം.എ കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. നാർകോട്ടിക് സെൽ എ.സി.പി. ടി.ഡി.സുനിൽ കുമാർ, സോണൽ ഡയറക്ടർ വേണുഗോപാൽ, അസി.ഡയറക്ടർ അപ്പുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഇൻസ്പെക്ടർമാരായ മനീഷ് മോഡി, ഷൈജു, എക്സൈസ് അസി.കമ്മിഷണർ ജോബി എന്നിവരും റെയ്ഡിൽ പങ്കെടുത്തു.