ഹെറോയിനുമായി അറസ്റ്റിൽ
Monday 18 May 2026 12:09 AM IST
കൊരട്ടി: വിൽപ്പന ലക്ഷ്യം വച്ച് സൂക്ഷിച്ച ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളിയെ തൃശൂർ റൂറൽ പൊലീസും കൊരട്ടി സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർന്ന് അറസ്റ്റ് ചെയ്തു. അസദുൾ ഇസ്ലാമി(28)നെയാണ് മുരിങ്ങൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് പിടികൂടിയത്. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപ്പന നടത്താനാണ്് ഇയാൾ ഹെറോയിൻ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് കൂടി കൂട്ടിച്ചേർത്താണ് കേസെടുത്തത്. അസദുൾ ഇസ്ലാം കഴിഞ്ഞ വർഷത്തിൽ ചാലക്കുടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഹെറോയിൻ വിൽപ്പന നടത്തിയ കേസിലെ പ്രതിയാണ്.