SignIn
Kerala Kaumudi Online
Monday, 18 May 2026 2.51 AM IST

എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ

mdma

കൊച്ചി: കളമശേരിയിൽ 21.055 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി. മലപ്പുറം പൊന്നാനി വെളിയംകോട് സ്വദേശി കെ. മുഷ്ത്താക്ക് (32), പെരുമ്പടപ്പ് സ്വദേശി എം. പവിത്ത് എന്നിവരെയാണ് നോർത്ത് കളമശേരി ഭാഗത്തുനിന്ന് എക്‌സൈസ് പിടികൂടിയത്. ഇവരുടെ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. എറണാകുളം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ആർ. അഭിരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വനിതാ സിവിൽ എക്‌സൈസ് ഓഫീസർ വി.ബി. റെസീന, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.ജി. അമൽദേവ്, ജിബിനാസ്, ഫെബിൻ എൽദോസ്, അഷ്‌കർ സാബു, ഡ്രൈവർ വിഷ്ണു കുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY