12 കാരിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് 25 , 20 വർഷം വീതം കഠിനതടവ്

Saturday 23 May 2026 1:55 AM IST

നെയ്യാറ്റിൻകര :സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച ഒന്നാം പ്രതിയായ കീഴാറൂർ കാവല്ലൂർ സ്വദേശി വിൽസ (75) നെ 25 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കാനും ഇയാളുടെ ബന്ധുകൂടിയായ രണ്ടാം പ്രതി അനീഷി (36) നെ 20 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കുവാനും നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി 1 ജഡ്ജി കെ.എം. സുജ ശിക്ഷിച്ചു. ക്ലാസ് റൂമിൽ മറ്റു കുട്ടികളിൽ നിന്ന് ഒഴിഞ്ഞുമാറി എപ്പോഴും ദുഃഖ മുഖത്തോടിരുന്ന അതിജീവിതയോട് ക്ലാസ് ടീച്ചർ വിവരം തിരക്കിയപ്പോഴാണ് പീഡനവിവരം വെളിപ്പെടുത്തിയത്. വിവരം പുറത്തു പറഞ്ഞാൽ അമ്മയെയും അനുജനെയും പ്രതികൾ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി കുട്ടി കോടതിയിൽ മൊഴി നൽകിയിരുന്നു. 2012 മുതലാണ് പ്രതികൾ കുട്ടിയെ പീഡിപ്പിക്കാൻ തുടങ്ങിയിരുന്നത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്. വിനോദ്,അഡ്വ.വി.ആർ. മായാദേവി എന്നിവർ ഹാജരായി. വെള്ളറട എസ്.എച്ച്.ഒ ആയിരുന്ന എൻ.ജിജി, ജെ.മോഹൻദാസ് എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്.

ഫോട്ടോ: അനീഷ് , വിൽസൺ