SignIn
Kerala Kaumudi Online
Saturday, 23 May 2026 2.57 AM IST

അയൽവാസിയെ ആക്രമിച്ച യുവാവ് പിടിയിൽ

vineeth

കൊടുമൺ : അയൽവാസിയെ കത്തിയും കോടാലിക്കൈയും ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച യുവാവിനെ കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം തെക്കേക്കര പറപ്പെട്ടി പുത്തൻവീട്ടിൽ വിനീത് (34)ആണ് പിടിയിലായത്. പറപ്പട്ടി കണ്ടത്തിൽ വീട്ടിൽ സന്തോഷിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് 7നാണ് സംഭവം. സന്തോഷിനോട് വിനീത് വാങ്ങിയ പണം തിരികെ ചോദിച്ചതിനുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. കൊടുമൺ സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്.ഐമാരായ ജിനു, അനൂപ് സീനിയർ സവിൽ പൊലീസ് ഓഫീസർ അലക്സ് എന്നിവരടങ്ങിയ സംഘമാണ് വിനീതിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY