കയ്പമംഗലം: എടത്തിരുത്തി ചൂലൂരിൽ അതിർത്തി തർക്കത്തെ തുടർന്ന് യുവതിക്ക് മർദ്ദനമേറ്റു. ചൂലൂർ വലിയാക്കൽ സുനിൽകുമാറിന്റെ ഭാര്യ ബിന്ദു (42) വിനാണ് മർദ്ദനമേറ്റത്. മുഖത്തും, കഴുത്തിനും പരിക്കേറ്റ ബിന്ദുവിനെ പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം ബിന്ദു തന്റെ സ്ഥലത്തിന്റെ അതിർത്തിയിൽ കല്ല് സ്ഥാപിച്ചിരുന്നു. ഇത് അയൽവാസിയുടെ വഴിയിലാണ് സ്ഥാപിച്ചതെന്നും പറഞ്ഞ് അയൽവാസിയായ യുവാവ് എത്തുകയും, കല്ല് ഊരി മാറ്റുന്നത് തടയാൻ ചെന്ന ബിന്ദുവിനെ ആക്രമിക്കുകയായിരുന്നുവെന്നും പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചൂലൂർ സ്വദേശി ഷെമീറിനെതിരെ കയ്പമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്. അതേ സമയം ബിന്ദു മർദ്ദിച്ചെന്ന് ആരോപിച്ച് ഷെമീറും കയ്പമംഗലം പൊലീസിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |