സിവില്‍ സര്‍വ്വീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Thursday 07 May 2026 5:30 PM IST

തിരുവനന്തപുരം: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കിലെ ഐ.എ.എസ് അക്കാദമിയില്‍ 2026-2027 അദ്ധ്യയന വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് പരിശീലനത്തിനുളള പ്രവേശനത്തിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗത്വമുള്ള തൊഴിലാളികളുടെ ആശ്രിതര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകര്‍ ബിരുദദാരികളോ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളോ ആയിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ക്ഷേമനിധി അംഗങ്ങളുടെ ആശ്രിതര്‍ക്ക് 50% സബ്‌സിഡി നിരക്കില്‍ പരിശീലനം ലഭിക്കുന്നതാണ്. ക്ലാസ്സുകള്‍ ജൂണ്‍ ആദ്യവാരം ആരംഭിക്കും. താത്പര്യമുള്ളവര്‍ www.kile.kerala.gov.in/kileiasacademy എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 8075768537, 0471-2479966.