SignIn
Kerala Kaumudi Online
Saturday, 30 May 2026 6.00 PM IST

കേരളസർവകലാശാലയിൽ ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം

kerala-university

തിരുവനന്തപുരം: കേരള സർവകലാശാലയിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകളിലും യു.ഐ.​ടി, ഐ.എച്ച്.ആർ.ഡി സെന്ററുകളിലും നാല് വർഷ ബിരുദ കോഴ്സുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന് അപേക്ഷിക്കാം. ജനറൽ, സംവരണ, മാനേജ്‌മെന്റ് , സ്‌പോർട്സ്, ഭിന്നശേഷി, ട്രാൻസ്‌ജെൻഡർ ക്വോട്ടയിൽ അടക്കം പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികളും ഏകജാലക സംവിധാനം വഴി അപേക്ഷിക്കണം. ഒ.സി.ഐ കാർഡ് ഉള്ളവർക്കും വിദേശികൾക്കും ഈ സംവിധാനം വഴി അപേക്ഷിക്കാനാവില്ല. ഓൺലൈൻ രജിസ്‌ട്രേഷൻ ജൂൺ 14 ന് അവസാനിക്കും.

വിദ്യാർത്ഥികൾക്ക് പരമാവധി 20 ഓപ്ഷനുകൾ വരെ തിരഞ്ഞെടുക്കാം. കോഴ്സുകളെക്കുറിച്ചുള്ള വിവരങ്ങൾ അതത്‌ കോളേജ് വെബ്‌സൈ​റ്റുകളിൽ ലഭ്യമാണ്. പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളും കോഴ്സുകളും മുൻഗണനാ ക്രമത്തിൽ തിരഞ്ഞെടുക്കണം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ പ്രവേശനം നേടിയില്ലെങ്കിൽ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ അവരെ പരിഗണിക്കില്ല. രജിസ്‌ട്രേഷൻ ഫീസ് പൊതുവിഭാഗത്തിന് 900 രൂപയും പട്ടിക വിഭാഗത്തിന് 500 രൂപയുമാണ്. അപേക്ഷയുടെ പ്രിന്റ് ഔട്ടും ഫീസടച്ചതിന്റെ രസീതും കോളേജിൽ പ്രവേശനം നേടുന്ന സമയത്ത് ഹാജരാക്കണം. എല്ലാ ഫീസുകളും അവരവരുടെ പ്രൊഫൈലിൽ നിന്ന് ഓൺലൈനായേ അടയ്ക്കാനാവൂ. ഡി.ഡി, ചെക്ക്, ചെലാൻ എന്നിവ സ്വീകരിക്കില്ല. തെ​റ്റായി അടയ്ക്കുന്ന ഫീസുകൾ റീഫണ്ട് ചെയ്യില്ലെന്ന് അധികൃതർ അറിയിച്ചു. വെബ്‌സൈ​റ്റ്- https://admissions.keralauniversity.ac.in/fyugp2026. ഹെൽപ്പ് ലൈൻ: 8281883052, 8281883053, 8281883052.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDUCATION, EDUCATION, KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY