കോഴിക്കോട്:നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ പിന്തുടർന്ന അഞ്ച് പേരെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം സ്വദേശികളായ നസീബ് സി.പി,ജ്യോതിൽ ബാസ്,മുഹമ്മദ് ഹാരിസ്, ഫെെസൽ,അബ്ദുൾ വാഹിദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം.കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് ഇടയിലേക്ക് സംഘം കടക്കുകയായിരുന്നു. മൂന്ന് തവണ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടും അനുസരിച്ചില്ല.അതോടെ വാഹനവും അതിലുണ്ടായിരുന്ന അഞ്ച് പേരെയും വെസ്റ്റ് ഹിൽ ചുങ്കത്ത് വച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.വാഹനത്തിൽ നിന്ന് വാക്കി ടോക്കിയും കണ്ടെത്തി.ഇവർ ഇലക്ട്രിക്കൽ തൊഴിലാളികളാണെന്ന് പൊലീസ് അറിയിച്ചു.കണ്ണൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്നു സംഘം.ഇവർക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് നടക്കാവ് സി.ഐ എൻ.പ്രജീഷ് പറഞ്ഞു.ഇവരെ കരുതൽതടങ്കലിൽ വച്ചെങ്കിലും ഇന്നലെ രാവിലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |