1. നീറ്റ് യു.ജി ആദ്യ റൗണ്ട് സീറ്റ് അലോട്ട്മെന്റ് ഫലം:- നീറ്റ് യു.ജി ആദ്യ റൗണ്ട് സീറ്റ് അലോട്ട്മെന്റ് ഫലം മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി (MCC) പ്രസിദ്ധീകരിച്ചു. ഓൾ ഇന്ത്യ ക്വോട്ടാ (15 ശതമാനം) എം.ബി.ബിഎസ്, ബി.ഡി.എസ് സീറ്റുകളിലേക്കുള്ള പ്രവേശനം MCC കൗൺസിലിംഗ് അടിസ്ഥാനത്തിലാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ഇന്നു മുതൽ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ/ ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടെത്തി പ്രവേശനം നേടാം. വെബ്സൈറ്റ്: mcc.nic.in.
2. കീം ഓപ്ഷൻ രജിസ്ട്രേഷൻ:- സംസ്ഥാനത്തെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് ഓപ്ഷൻ രജിസ്ട്രേഷൻ/ റദ്ധാക്കൽ/ പുനക്രമീകരണം എന്നിവയ്ക്ക് 15ന് രാത്രി 11.59 വരെ അവസരം. വെബ്സൈറ്റ്: www.cee.kerala.gov.in
3. ത്രിവത്സര എൽ എൽ.ബി അലോട്ട്മെന്റ്: സംസ്ഥാനത്തെ ഗവൺമെന്റ് ലാ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേക്കും സ്വകാര്യ സ്വാശ്രയ കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കുമുള്ള ത്രിവത്സര എൽ എൽ.ബി കോഴ്സ് പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ടമെന്റ് പട്ടികയിൽ ഉൾപ്പെട്ടവർ 16ന് വൈകിട്ട് മൂന്നിനു മുൻപ് ബന്ധപ്പെട്ട കോളേജിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം. വെബ്സൈറ്റ്: www.cee.kerala.gov.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |