തിരുവനന്തപുരം: മഹാത്മാഗാന്ധി ലോകം കണ്ട ഏറ്റവും വലിയ വിപ്ളവകാരിയാണെന്ന് മുൻ മന്ത്രി വി.എസ്. ശിവകുമാർ. ഗാന്ധി സെന്റർ 19-ാം വാർഷിക പ്രതിനിധി സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധി സെന്റർ സംസ്ഥാന വൈസ് ചെയർമാൻ ചിത്രാലയം ഹരികുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഗാന്ധി സെന്റർ സംസ്ഥാന ചെയർമാൻ ആർ.സി. മധു മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം കോർപ്പറേഷൻ യു.ഡി.എഫ് ലീഡർ പി.പത്മകുമാറിന് മാതൃകാ കൗൺസിലർക്കുള്ള പുരസ്കാരവും തൃശൂർ റോയ് കെ.ദേവസിക്ക് നല്ല പൊതു പ്രവർത്തകനുള്ള പുരസ്കാരവും കള്ളിക്കാട് രാജേന്ദ്രന് മാതൃക കർഷകനുള്ള പുരസ്കാരവും മുൻ കൗൺസിലർ പി.എസ്.സരോജം, കരകുളം ശുചീന്ദ്രൻ,മണ്ണാമ്മൂല രാജൻ എന്നിവരെ ആദരിച്ചു. സമ്മേളനത്തിൽ കെ.പി.സി.സി മെമ്പർ അഖിൽ,ഡി.സി.സി സെക്രട്ടറിമാരായ ചാക്ക രവി, പാളയം ഉദയൻ,ബ്ളോക്ക് പ്രസിഡന്റുമാരായ ആർ.ഹരികുമാർ, വെള്ളെക്കടവ് വേണു, മുരളീധരക്കുറുപ്പ്, ബിജു എസ്.നായർ, സന്തോഷ്, രാധാകൃഷ്ണൻ, വഞ്ചിയൂർ ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.
കേരള പ്രദേശ് ഗാന്ധി സെന്റർ 19-ാം സംസ്ഥാന വാർഷിക സമ്മേളനത്തിൽ പുതിയ സംസ്ഥാന ഭാരവാഹികളായി
ആർ.സി. മധു (സംസ്ഥാന പ്രസിഡന്റ്), കടയ്ക്കുളം രാധാകൃഷ്ണൻ (വൈസ് പ്രസിഡന്റ്), ചിത്രാലയം ഹരികുമാർ (ജനറൽ സെക്രട്ടറി), ജോയ് പാലക്കാട് (സെക്രട്ടറി), സന്തോഷ് കോട്ടയം (സെക്രട്ടറി), അഡ്വ.ലക്ഷ്മി (ട്രഷറർ ) എന്നിവരടങ്ങിയ 51 അംഗ സംസ്ഥാന കൗൺസിലിനെ തിരഞ്ഞെടുത്തു.
ക്യാപ്ഷൻ: ആർ.സി. മധു, ചിത്രാലയം ഹരികുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |