
കൊല്ലം: പൂരിപ്പിക്കാൻ കൊടുത്ത എസ്.ഐ.ആർ എന്യൂമറേഷൻ ഫോം തിരികെ ചോദിച്ചതിന് ബി.എൽ.ഒയെ മർദ്ദിച്ചതായി പരാതി. പൊതുമരാമത്ത് വകുപ്പ് പുനലൂർ ഡിവിഷനിലെ ക്ലാർക്ക് അമ്പലംകുന്ന് നെട്ടയം പുത്തൻ വീട്ടിൽ ആദർശിനാണ് മർദ്ദനമേറ്റത്. അമ്പലംകുന്ന് മാവേലിമുക്ക് ദാസ് ഭവനിൽ അജയനാണ് (41, അപ്പുക്കുട്ടൻ) മർദ്ദിച്ചത്.
ബുധനാഴ്ച രാവിലെ ഒൻപതോടെ അജയന്റെ വീട്ടിൽ വച്ചായിരുന്നു സംഭവം. അമ്പലംകുന്ന് 23-ാം നമ്പർ ബൂത്തിലെ ബി.എൽ.ഒയായ ആദർശ് ജോലിയുടെ ഭാഗമായി എസ്.ഐ.ആർ ഫോം തിരികെ ചോദിച്ചപ്പോൾ തട്ടിക്കയറുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ഇതിന് മുമ്പും ഫോം തിരികെ ചോദിച്ച് ആദർശ് വിജയന്റെ വീട്ടിലെത്തിയിരുന്നു. പല കാരണങ്ങൾ പറഞ്ഞ് ബി.എൽ.ഒയെ തിരികെ അയക്കുകയായിരുന്നു. ബുധനാഴ്ച വീണ്ടും എത്തിയപ്പോഴാണ് വീട്ടുടമ ആക്രമിച്ചത്. ആദർശ് ഇലക്ഷൻ കമ്മിഷൻ താലൂക്ക് സെല്ലിലും പൂയപ്പള്ളി പാെലീസിലും പരാതി നൽകി. പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |