കോട്ടയം : ശ്രീനാരായണ സാംസ്‌കാരിക സമിതി 44-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ശ്രീനാരായണ ഗുരുദേവ ഛായാചിത്ര പ്രയാണം കണ്ണൂർ ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു. ആഗസ്റ്റ് 9, 10 തീയതികളിൽ കോട്ടയം മണിപ്പുഴ പാംഗ്രൂവ് ഓഡിറ്റോറിയത്തിലാണ് സമ്മേളനം. ഛായാചിത്ര പ്രയാണത്തിന്റെ ഉദ്ഘാടനം കണ്ണൂർ ശ്രീഭക്തി സംവർദ്ധിനിയോഗം ഭരണസമിതി പ്രസിഡന്റ് കെ.പി. ബാലകൃഷ്ണൻ നിർവഹിച്ചു. സമിതി സംസ്ഥാന പ്രസിഡന്റ് രതീഷ് ജെ.ബാബു, ജനറൽ സെക്രട്ടറി കെ.കെ. കൃഷ്ണകുമാർ, ട്രഷറർ വി.സജീവ്, ജാഥാ ക്യാപ്ടൻമാരായ അനൂപ് പ്രാപ്പുഴ, പി.ഡി. മനോജ് മറിയപ്പള്ളി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.വിദ്യാധരൻ, എ.അനീഷ് കുമാർ എന്നിവർ നേതൃത്വം നൽകി. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം ജില്ലാ കമ്മിറ്റികളുടെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകും. ആഗസ്റ്റ് 3ന് ചെമ്പഴന്തിയിൽ നിന്ന് കൊടിക്കയറും ശിവഗിരിയിൽ നിന്ന് പതാകയും സമ്മേളന നഗരിയിലേക്ക് ഘോഷയാത്രയായി കൊണ്ടുവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |