
തിരുവനന്തപുരം: ആദ്യഘട്ട വോട്ടെടുപ്പ് നടന്ന മൂന്ന് കോർപ്പറേഷനുകളിൽ പോളിംഗ് ശതമാനം കുറയാതെ പിടിച്ചുനിന്നത് കൊച്ചി മാത്രം. കൊല്ലത്തും തിരുവനന്തപുരത്തും കൊവിഡ് കാലത്തെക്കാൾ പോളിംഗ് കുറഞ്ഞത് പാർട്ടികളെ ഞെട്ടിച്ചു. കൊച്ചി കോർപ്പറേഷനിൽ കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് കുറഞ്ഞില്ല, അല്പം മെച്ചപ്പെട്ടു. ഇക്കുറി 62.44 ശതമാനം. 2010 മുതൽ 2020വരെ നടന്ന മൂന്ന് തദ്ദേശ തിരഞ്ഞെടുപ്പുകളിലും വോട്ടിംഗ് ശതമാനം ക്രമമായി കുറഞ്ഞു വന്ന പതിവാണ് ഇക്കുറി മാറിയത്. 2010ൽ 70.39%. 2015ൽ 69.62%. കൊവിഡ് ഭീതിയിൽ തിരഞ്ഞെടുപ്പു നടന്ന 2020ൽ 62.04%.
തിരുവനന്തപുരത്ത് 59.96%മാണ് കൊവിഡ് കാലത്തെ പോളിംഗ്. 2010ൽ 60%. 2015ൽ 63%. ഇത്തവണ 58.29%ത്തിലേക്ക് താഴ്ന്നു. നാല് വാർഡുകളിൽ 45%വരെ പോളിംഗ് കുറഞ്ഞ അവസ്ഥയുമുണ്ടായി. കൊല്ലം കോർപ്പറേഷനിൽ കഴിഞ്ഞ തവണ 66.22%. 2015ൽ 69.12%. ഇക്കുറി 63.35%. 2000ൽ കോർപ്പറേഷൻ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിംഗ് ആണ് ഇത്തവണത്തേത്.
3 കോർപ്പറേഷനുകളിൽ പോളിംഗ്
(ആകെ, പുരുഷ, വനിത
വോട്ടിംഗ്. ശതമാനത്തിൽ)
തിരുവനന്തപുരം.....................58.29, 59.72, 56.99
കൊല്ലം..................................... 63.35, 63.46, 63.25
കൊച്ചി......................................62.44, 64.35, 60.68
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |