ന്യൂഡൽഹി: എം.ബി.ബി.എസ് ഉൾപ്പെടെ വിവിധ മെഡിക്കൽ, അനുബന്ധ പ്രവേശനത്തിനായുള്ള നീറ്റ് യു.ജി പരീക്ഷയിൽ രാജസ്ഥാൻ സ്വദേശി മഹേഷ് കുമാർ ദേശീയ തലത്തിൽ ഒന്നാം റാങ്ക് നേടി. 720ൽ 686 മാർക്ക് ലഭിച്ചു. ദീപ്‌നിയ .ഡി.ബിക്കാണ് കേരളത്തിൽ ഒന്നാം റാങ്ക്. കോഴിക്കോട് പേരാമ്പ്ര ആവള സ്വദേശിയാണ്. ദേശീയതലത്തിൽ 109ാം റാങ്കാണ്. അദ്ധ്യാപകരായ ദിനേശൻ, ബിജി ദമ്പതികളുടെ മകളാണ് ദീപ്‌നിയ. സഹോദരൻ ദീപ്ദേവ് എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
ഫലം neet.nta.nic.in, exams.nta.ac.in. വെബ്സൈറ്റിൽ ലഭ്യമാണ്. ഇതോടൊപ്പം അന്തിമ ഉത്തരസൂചികയും ലഭിക്കും.
ദേശീയതലത്തിൽ ആദ്യ 10ൽ ഒൻപതുറാങ്കും ആൺകുട്ടികൾക്കാണ്. മദ്ധ്യപ്രദേശിലെ ഉത്കർഷ് അവാദിയയും മഹാരാഷ്ട്രയിലെ കൃഷാംഗ് ജോഷിയും രണ്ടാം റാങ്ക് നേടി. കേരളത്തിൽ 73,328 പേരാണ് യോഗ്യത നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |