ശിവഗിരി: ഗുരുധർമ്മ പ്രചാരണസഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് ആചാര പരിഷ്കരണ യാത്രാസത്സംഗം നടക്കും.
ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്നതിന് മേൽവസ്ത്രം ഊരണമെന്നതുൾപ്പെടെ നിലനിൽക്കുന്ന ചില ആചാരങ്ങൾ മാറ്റുക,
ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ജനസംഖ്യാനുപാതികമായി നിയമനങ്ങളിൽ സംവരണം നടപ്പാക്കുക, താന്ത്രികവിദ്യ പരിശീലിച്ചിട്ടുള്ളവർക്ക് ജാതി പരിഗണന കൂടാതെ ശബരിമലയിൽ ഉൾപ്പെടെ നിയമനം നൽകുക, ഗുരുദേവകൃതികൾ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ സംവിധാനം ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആചാര പരിഷ്കരണ യാത്രാസത്സംഗം സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 10ന് തിരുവനന്തപുരം ശ്രീനാരായണഗുരു പാർക്കിലെ ഗുരുദേവ പ്രതിമയ്ക്ക് മുന്നിൽ പ്രാർത്ഥനയ്ക്കും പുഷ്പാർച്ചനയ്ക്കും ശേഷം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ യാത്രാസത്സംഗം ഉദ്ഘാടനം ചെയ്യും.ട്രഷറർ സ്വാമി ശാരദാനന്ദ അദ്ധ്യക്ഷത വഹിക്കും. ശിവഗിരി മഠത്തിലെ സന്യാസിമാരും ഗുരുധർമ്മപ്രചാരണസഭാ പ്രവർത്തകരും ഗുരുദേവഭക്തരും പങ്കെടുക്കും. തുടർന്ന് പദയാത്രയായി ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തി പ്രാർത്ഥനായജ്ഞം നടത്തിയ ശേഷം ബോർഡ് അധികൃതർക്ക് നിവേദനം സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |