ശിവഗിരി : ശ്രീനാരായണ ധർമ്മസംഘത്തിന്റെ 98-ാമത് വാർഷികം പ്രമാണിച്ച് സംഘം രജിസ്ട്രേഷൻ ദിനാചരണം നാളെ ശിവഗിരി മഠത്തിൽ നടക്കും. രാവിലെ 9ന് ധർമ്മസംഘത്തിലെ സന്യാസി ശ്രേഷ്ഠർ ഒത്തുകൂടി സമാധി പ്രാപിച്ച സന്യാസി ശ്രേഷ്ഠർക്ക് അവരുടെ സമാധിപീഠങ്ങളിൽ പ്രണാമമർപ്പിച്ച് സമൂഹ പ്രാർത്ഥന നടത്തും.
11 മണിക്ക് അനുസ്മരണ പ്രഭാഷണ പരമ്പര. ഗുരുദേവ ശിഷ്യന്മാരായ ശിവലിംഗ സ്വാമി, ബോധാനന്ദ സ്വാമി, ചൈതന്യ സ്വാമി, സത്യവ്രത സ്വാമി, ശ്രീനാരായണ തീർത്ഥ, ധർമ്മതീർത്ഥ, ആനന്ദതീർത്ഥ, നടരാജഗുരു തുടങ്ങിയവരെയും ധർമ്മസംഘം മഠാധിപന്മാരേയും സ്മരിച്ചു കൊണ്ട് സന്യാസിമാർ പ്രഭാഷണങ്ങൾ നടത്തും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ , ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തുടങ്ങിയവർ നേതൃത്വം നൽകും. ധർമ്മസംഘം നിലവിൽ വന്ന കൂർക്കഞ്ചേരി മഹേശ്വര ക്ഷേത്രത്തിൽ ഇന്നലെ സന്യാസി ശ്രേഷ്ഠരുടെ സത് സത്സംഗവും പ്രഭാഷണവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |