ന്യൂഡൽഹി : 1991ലെ ആരാധനാലയ നിയമത്തെ അനുകൂലിച്ച് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. നിയമത്തിനെതിരെയുള്ള ഏതു നീക്കവും സാമുദായിക സൗഹാർദ്ദത്തിനും, മതേതരത്വത്തിനും ഭീഷണിയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന ഹർജികൾ തള്ളണമെന്നും ആവശ്യപ്പെട്ടു. അയോദ്ധ്യ രാമജന്മഭൂമി തർക്കസമയത്ത് കോൺഗ്രസും കൂടി ഭാഗമായ സർക്കാരാണ് കേന്ദ്രനിയമം കൊണ്ടുവന്നത്. ഇനിയൊരു ഉത്തരവിടുന്നതു വരെ രാജ്യത്തെ ഒരു കോടതികളും ആരാധനാലയ നിയമം ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജികളിൽ ഇടക്കാല - അന്തിമ ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന് കഴിഞ്ഞ ഡിസംബർ 12ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |