കോതമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു

Sunday 10 May 2026 4:31 PM IST

കൊച്ചി: കോതമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. തിരുവല്ല സ്വദേശി ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്​, കോട്ടയം സ്വദേശി അതുൽ എന്നിവരാണ്​ മരിച്ചത്​. മൂവരും കോതമംഗലം ബസേലിയസ് ഡെന്റൽ കോളജിലെ വിദ്യാർത്ഥികളാണ്. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെത്തിച്ചു.

ഇന്ന് ഉച്ചയോടെയാണ് അപകടം. ഒമ്പത് പേരടങ്ങുന്ന സംഘം പുഴയിലേക്ക് കുളിക്കാനെത്തിയത്. അതിൽ മൂന്ന് പേർ പുഴയിലെ ശക്തമായ ഒഴുക്കിൽ പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് വിദ്യാർഥികൾ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. മണിക്കൂറുകളോളം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

മൃതദേഹങ്ങൾ നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പുഴയിൽ അപകട സാദ്ധ്യത മുൻനിർത്തി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആളുകൾ ഇത് അവഗണിക്കുകയാണെന്ന് കുട്ടമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽദോസ് ബേബി പറഞ്ഞു.