ആലപ്പുഴ : ഭാരത് ജോഡോ യാത്രയുടെ സന്ദേശം ജനങ്ങളിലെത്തിക്കാനായി ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ ഹാഥ് സെ ഹാഥ് ജോഡോ അഭിയാൻ പദയാത്രയും ഭവനസന്ദർശനവും സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ ഏഴിന് വെള്ളക്കിണർ ജംഗ്ഷന് സമീപം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി നിർവ്വഹിക്കും.
ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് അദ്ധ്യക്ഷത വഹിക്കും.പാർട്ടിയുടെ 138 -ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള ഫണ്ട് സമാഹരണവും കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ വിശദീകരിക്കുന്ന ലഘുലേഖയുടെ വിതരണവും നടക്കും. ബൂത്ത്തലത്തിൽ പദയാത്രയും ഭവനസന്ദർശനവും മാർച്ച് മാസം പൂർത്തിയാക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി. ബാബുപ്രസാദ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |