ചേർത്തല:വയലാർ ഗ്രാമപഞ്ചായത്തിൽ 26,85,50,179രൂപാ വരവും 26,66,37,720രൂപാ ചെലവും 19,12,459രൂപാ മിച്ചവുമുള്ള ബഡ്ജറ്റിന് പഞ്ചായത്തുകമ്മിറ്റി അംഗീകാരം നൽകി.വൈസ് പ്രസിഡന്റ് എം.ജി.നായർ ബഡ്ജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് കവിതാഷാജി അദ്ധ്യക്ഷയായി.
.വയലാർ കുടുംബാരോഗ്യകേന്ദ്രം വികസനം,ഓരോ വാർഡിലും മുന്തിരിതോട്ടം,സമ്പൂർണ്ണ വെളിച്ചം പദ്ധതി,വയലാർ രാമവർമ്മ മ്യൂസിക്ക് അക്കാദമി എന്നിവക്കു പ്രാധാന്യം നൽകിയാണ് ബഡ്ജറ്റ്.
ഇതിനൊപ്പം റോഡരുകുകളിൽ പൂന്തോട്ടം,പൊതുകുളങ്ങളുടെ സൗന്ദര്യവത്ക്കരണം,കായികമേഖലക്കായി ഓപ്പൺ ജിംനേഷ്യം,സിന്തറ്റിക്ക് ഫൈബർ ബാഡ്മിന്റൺ കോർട്ട്,വായനാവണ്ടി തുടങ്ങി 39 പദ്ധതികൾക്കും തുക വകയിരുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |