ആലപ്പുഴ: ജില്ലാ ഫുട്ബാൾ അസോ. ആഭിമുഖ്യത്തിൽ ജില്ലയിലെ സബ്ജൂനിയർ, ജൂനിയർ വിഭാഗത്തിലെ മികച്ച കളിക്കാരെ കണ്ടെത്താനായി ഏപ്രിൽ ഒന്ന് മുതൽ മേയ് 31 വരെ അവധിക്കാല ഫുട്ബാൾ കോച്ചിംഗ് ക്യാമ്പ് നടത്തും. ക്യാമ്പിൽ നിന്നു കണ്ടെത്തുന്ന മികച്ച കളിക്കാർക്ക് തുടർ പരിശീലനവും നൽകും. ജില്ലയിൽ 14 കേന്ദ്രങ്ങളുണ്ട്. ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ 'വിഷൻ 2047' പരിപാടിയുമായി ബന്ധപ്പെട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. മുൻ ഇന്ത്യൻ കോച്ചും എ.എഫ്.സി.എ ലൈസൻസുമുള്ള സതീവൻ ബാലന്റെ മേൽനോട്ടത്തിലാണ് ക്യാമ്പ്. രണ്ടു മാസത്തേക്ക് 1500 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് https://www.alleppeydfa.com, 8075414930.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |