അമ്പലപ്പുഴ : ഫിഷറീസ് വകുപ്പ് മത്സ്യ തൊഴിലാളികൾക്കായി കണ്ണടയും ജി.പി.എസും വിതരണം ചെയ്തു. 1200 രൂപയോളം വിലവരുന്ന കണ്ണടകൾ 30 പേർക്ക് സൗജന്യമായാണ് നൽകിയത്. 10 മത്സ്യ തൊഴിലാളികൾക്ക് 25 ശനമാനം മാത്രം ഗുണഭോക്തൃ വിഹിതമായി ഈടാക്കിയാണ് ജി.പി.എസും സാറ്റലൈറ്റ് ഫോണും ഇതു നൽകിയത്. എച്ച് .സലാം എം. എൽ. എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. നീർക്കുന്നം എസ് .ഡി .വി സ്കൂൾ ആഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം പ്രദീപ്തി സജിത്ത്, ഫിഷറീസ് ഓഫീസർ പി .എസ്. സൈറസ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഡെറ്റി നിബു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |