അമ്പലപ്പുഴ: പുന്നപ്ര അക്ഷര നഗരി കേപ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി യിൽ 2024-2026 വർഷത്തേയ്ക്കുള്ള ദ്വിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിലേയ്ക്ക് അഡ്മിഷൻ നടത്തുന്നതിന്റെ ഭാഗമായി 15 ന് രാവിലെ 10ന് ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യൂവും നടക്കും. 50 ശതമാനം മാർക്കോടുകൂടി ഡിഗ്രി പരീക്ഷ പാസായവർക്കും (എസ്.സി/എസ്.റ്റിക്ക് 40 ശതമാനം മാർക്ക്. എസ്.ഇ.ബി.സി/ഒ.ബി.സിക്ക് 48 ശതമാനം മാർക്ക് ), അവസാന വർഷ ബിരുദവിദ്യാർത്ഥികൾക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് : 9188067601, 9946488075, 9747272045, 9746125234.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |