അമ്പലപ്പുഴ: സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ ജില്ലാതല പരിസ്ഥിതി ദിനാചരണ പരിപാടികൾ എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ .എസ്. സുദർശനൻ അദ്ധ്യക്ഷനായി. അന്തർ ദേശീയ കായൽ കൃഷി ഗവേഷണ- പരിശീലന കേന്ദ്രം ഡയറക്ടർ ഡോ. കെ .ജി. പദ്മകുമാർ പരിസ്ഥിതി സംരക്ഷണ ക്ലാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. എസ്. മായാദേവി, ശ്രുതി ജോസ്, ജി. വേണു ലാൽ, പ്രിയ അജേഷ്, ബി. ഹരിദാസ്, സിതാര, ധനലക്ഷ്മി എന്നിവർ സംസാരിച്ചു. എസ്. എൻ. എം എച്ച്. എസ് .എസ് പ്രിൻസിപ്പൽ ഇ .പി. സതീശൻ സ്വാഗതം പറഞ്ഞു. ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടീലും ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കലും സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |