SignIn
Kerala Kaumudi Online
Thursday, 08 August 2024 1.42 PM IST

ആലപ്പുഴയിൽ ഇടതിനെ ഞെട്ടിച്ച് വോട്ടുചോർച്ച

ആലപ്പുഴ : ഫലപ്രഖ്യാപനത്തിന് പിന്നാലെ, ആലപ്പുഴ മണ്ഡലത്തിൽ കിട്ടിയ വോട്ടുകളെക്കാൾ ചോർന്ന വോട്ടുകളുടെ ഉറവിടം അന്വേഷിക്കുകയാണ് ഇടത് വലത് മുന്നണികൾ. എൻ.ഡി.എ ശോഭാ സുരേന്ദ്രന് പാർട്ടി കേഡർ വോട്ടുകൾ പോലും ചോർന്നതിൽ ഗൗരവപരിശോധനയ്ക്ക് തയാറെടുക്കുകയാണ് സി.പി.എം.

കഴിഞ്ഞ തവണ യു.ഡി.എഫിന് നഷ്ടമായ വോട്ടുകളിൽ 90 ശതമാനവും ഇത്തവണ തിരികെകിട്ടി. എന്നാൽ എൽ.ഡി.എഫ് വോട്ട് ബാങ്കിലെ വിള്ളൽ ഞെട്ടിപ്പിക്കുന്നതാണ്. സി.പി.എം സ്വാധീന മേഖലകളിലടക്കം വോട്ടുകൾ നഷ്ടമായി. ചില നേതാക്കളുടെ പ്രവൃത്തികളിൽ അതൃപ്തരായ പ്രവർത്തകരുടെ വോട്ടുകൾ വൻതോതിൽ ചോർന്നത് കെ.സി.വേണുഗോപാലിന് ഗുണമായെന്നാണ് കരുതുന്നത്.

മുൻ മന്ത്രിമാരായ തോമസ് ഐസക്കും ജി.സുധാകരനും ഭൂരിപക്ഷം വലിയ നിലയിൽ ഉയർത്തിയിരുന്ന ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങൾ ഇപ്പോഴും ഇടതിനൊപ്പമാണെങ്കിലും വലിയ രീതിയിലെ വോട്ട് ചോർച്ചയാണ് ഇവിടങ്ങളിൽ സംഭവിച്ചിരിക്കുന്നത്. എച്ച്.സലാം 61,365 വോട്ടുകൾ പിടിച്ച അമ്പലപ്പുഴയിൽ ആരിഫിന് നേടാനായത് കേവലം 37,657 വോട്ടുകളാണ്. ശോഭാസുരേന്ദ്രനെക്കാൾ 110 വോട്ടുകൾ മാത്രമാണ് ആരിഫിന് അധികമായി നേടാനായതെന്നതാണ് പാർട്ടിയെ ചിന്തിപ്പിക്കുന്നത്.

അമ്പലപ്പുഴ മണ്ഡലത്തിലെ ആലപ്പുഴ നഗരസഭയും, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തും, ഗ്രാമപഞ്ചായത്തുകളും എൽ.ഡി.എഫിന്റെ കൈപ്പിടിയിലിരിക്കുമ്പോഴാണ് ഈ വോട്ട് ചോർച്ച. ഹരിപ്പാട് മണ്ഡലത്തിലെ സി.പി.എം ശക്തികേന്ദ്രങ്ങളായ കരുവാറ്റ, ചെറുതന, കുമാരപുരം പഞ്ചായത്തുകളിൽ എൻ.ഡി.എയ്ക്കാണ് ലീഡ്. ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളിൽ രണ്ടാമതുമെത്തി. ശോഭ സുരേന്ദ്രനും എ.എം.ആരിഫും തമ്മിലുള്ള വോട്ടുകളുടെ വ്യത്യാസം 39,755 വോട്ട് മാത്രമാണ്.

എൽ.ഡി.എഫിന് കൂടുതൽ നഷ്ടം കായംകുളത്ത്

1.കായംകുളത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ യു.പ്രതിഭ 77348 വോട്ട് നേടിയെങ്കിൽ, ആരിഫിന് ഇത്തവണ അക്കൗണ്ടിലാക്കാൻ കഴിഞ്ഞത് 48020 വോട്ടുകൾ മാത്രമാണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ 62,370 വോട്ടുകൾ ലഭിച്ചിരുന്നു.

2.സി.പി.എം കേന്ദ്രങ്ങളായ പത്തിയൂർ, ചെട്ടികുളങ്ങര, കായംകുളം ടൗൺ എന്നിവിടങ്ങളിലും എൻ.ഡി.എ ലീഡ് ചെയ്തു. ഇവിടെ സി.പി.എം സ്ഥാനാർത്ഥി മൂന്നാമതാണ്.

3. ചേർത്തലയിൽ ഇക്കുറി 61,858 വോട്ട് കൊണ്ട് ആരിഫിന് ഒതുങ്ങേണ്ടിവന്നു. കഴിഞ്ഞതവണ നേടിയത് 83,221 വോട്ടുകളായിരുന്നു. എൻ.ഡി.എ 17,819 വോട്ടുകളാണ് വർദ്ധിപ്പിച്ചത്. മന്ത്രി പി.പ്രസാദ് 83,702 വോട്ടുകൾ നേടിയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ചേർത്തലയിൽ വിജയിച്ചത്.

2024 ലോക്സഭ, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ട് നില (ബ്രാക്കറ്റിൽ)

അരൂർ

എ.എം.ആരിഫ് (എൽ.ഡി.എഫ്) : 49962 (ദലീമ ജോജോ (സി.പി.എം) - 73626)

കെ.സി.വേണുഗോപാൽ (യു.ഡി.എഫ്) :60978 (ഷാനിമോൾ ഉസ്മാൻ (കോൺ) - 66804)

ശോഭ സുരേന്ദ്രൻ (എൻ.ഡി.എ) :37491 (ടി.അനിയപ്പൻ (ബി.ഡി.ജെ.എസ്) - 17215)

ഭൂരിപക്ഷം - 6802

ചേർത്തല

എ.എം.ആരിഫ് (എൽ.ഡി.എഫ്): 61858 (പി.പ്രസാദ് (സി.പി.ഐ) - 83,702)

കെ.സി.വേണുഗോപാൽ (യു.ഡി.എഫ്) : 62701 (എസ്.ശരത് (കോൺ) - 77,554)

ശോഭ സുരേന്ദ്രൻ (എൻ.ഡി.എ) : 40474 (പി.ജ്യോതിസ് (ബി.ഡി.ജെ.എസ്) - 14,562)

നിയമസഭയിൽ പി.പ്രസാദിന്റെ ഭൂരിപക്ഷം - 6148

ആലപ്പുഴ

എ.എം.ആരിഫ് (എൽ.ഡി.എഫ്): 47300 (പി.പി.ചിത്തരഞ്ജൻ (സി.പി.എം) - 73412)

കെ.സി.വേണുഗോപാൽ (യു.ഡി.എഫ്) :65718 (ഡോ.കെ.എസ്.മനോജ് (കോൺ) - 61,768)

ശോഭ സുരേന്ദ്രൻ (എൻ.ഡി.എ) : 35594 (സന്ദീപ് വചസ്പതി (ബി.ജെ.പി) - 21.650)

നിയമസഭയിൽ പി.പി.ചിത്തരഞ്ജന്റെ ഭൂരിപക്ഷം - 11,644

അമ്പലപ്പുഴ

എ.എം.ആരിഫ് (എൽ.ഡി.എഫ്): 37657 (എച്ച്.സലാം (സി.പി.എം) - 61,365)

കെ.സി.വേണുഗോപാൽ (യു.ഡി.എഫ്) : 52212 (അഡ്വ.എം.ലിജു (കോൺ) - 50,240)

ശോഭ സുരേന്ദ്രൻ (എൻ.ഡി.എ) : 37547 (അനൂപ് ആന്റണി (ബി.ജെ.പി) - 22,389)

നിയമസഭയിൽ എച്ച്.സലാമിന്റെ ഭൂരിപക്ഷം - 11,125

കായംകുളം

എ.എം.ആരിഫ് (എൽ.ഡി.എഫ്): 48020 (യു.പ്രതിഭ (സി.പി.എം) - 77,348)

കെ.സി.വേണുഗോപാൽ (യു.ഡി.എഫ്) : 50216 (അരിത ബാബു (കോൺ) - 71,050)

ശോഭ സുരേന്ദ്രൻ (എൻ.ഡി.എ) : 48775 (പ്രദീപ് ലാൽ (ബി.ഡി.ജെ.എസ്) - 11,413)

നിയമസഭയിൽ യു.പ്രതിഭയുടെ ഭൂരിപക്ഷം - 6,298

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.