മുഹമ്മ: അഭയൻ കലവൂരിന് കേരള സംഗീതനാടക അക്കാദമിയുടെ ഗുരു പൂജ അവാർഡ് . അരനൂറ്റാണ്ട് പിന്നിടുന്ന നാടക പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ പുരസ്കാരം. നാടകരചന, സംവിധാനം, അഭിനയം എന്നീ മേഖലകളിൽ മികച്ച സംഭാവനകളാണ് കേരളത്തിലെ നാടക പ്രസ്ഥാനങ്ങൾക്ക് അദ്ദേഹം നൽകിയത്.1974-ൽ കലവൂർ മഹാവിഷ്ണു ക്ഷേത്രമുറ്റത്താണ് അദ്ദേഹം നാടക അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 98 പ്രഫഷണൽ നാടകങ്ങളും അതിലേറെ അമച്വർ നാടകങ്ങും എഴുതിയിട്ടുണ്ട്.ഭാര്യ: ലീന.മക്കൾ: അശ്വതി എബി, അർച്ചന ശ്രീജിത്ത് ജോസഫ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |