മാന്നാർ: ചെങ്ങന്നൂർ ഉപജില്ലയിലെ ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾക്കായി സമഗ്ര ശിക്ഷാ കേരളം ബി.ആർ.സി ചെങ്ങന്നൂരിന്റെ ആഭിമുഖ്യത്തിൽ 'തൂവൽസ്പർശം'എന്ന പേരിൽ രക്ഷകർത്തൃ ശാക്തീകരണ പരിപാടി നടന്നു. ചെങ്ങന്നൂർ ബി.പി.സി ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കായംകുളം എം.എസ്.എം കോളേജ് റിട്ട. പ്രൊഫസറും ഗോൾഡൻ മാന്നാർ ഇന്നർവീൽ ക്ലബ് പ്രസിഡന്റുമായ ബീന എം.കെ ക്ലാസ് നയിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർ മീനു അലക്സാണ്ടർ സ്വാഗതം പറഞ്ഞു. പ്രൊഫ.പ്രകാശ് രാജ്, ബി.ആർ.സി ട്രയിനർ പ്രവീൺ വി.നായർ എന്നിവർ സംസാരിച്ചു. രക്ഷകർതൃ പ്രതിനിധി രഞ്ജിനി നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |